ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡനം ; പ്രതി മാർട്ടിൻ ജോസഫിന്റെ ജാമ്യ ഹർജി തള്ളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയിൽ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് നൽകിയ ജാമ്യ ഹർജി ഹൈക്കോ‌ടതി തള്ളി. ഒരു വർഷത്തോളം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ച കേസിൽ ആണ് തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ് അറസ്റ്റിൽ ആയത്. ജൂൺ പത്തിനാണ് മാർട്ടിൻ ജോസഫ് അറസ്റ്റിലായത്.

ഫാഷൻ ഡിസൈനർ എന്ന് പരിചയപ്പെടുത്തിയ യുവതിക്കൊപ്പം മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന മാർട്ടിൻ ജോസഫ് ഇവരെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അതിനുശേഷം ഇവരെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി സുഹൃത്തിന്റെ സഹായത്തോടെ ബെം​ഗളൂരുവിൽ എത്തിയശേഷമാണ് പോലീസിൽ പരാതി നൽകിയത്.

എന്നാൽ യുവതിയുടെ പരാതിയിൽ കേസെടുക്കാൻ ആദ്യം പോലീസ് തയാറായിരുന്നില്ല. മാധ്യമങ്ങളിൽ വാർത്തവന്നശേഷം വിവാദമായതോടെയാണ് പോലീസ് കേസെടുത്തത്. ഇതിനിടയിൽ പ്രതി മാർട്ടിൻ ജോസഫ് ഒളിവിൽ പോയിരുന്നു. ഇയാളെ തൃശൂരിലെ വനത്തിനുള്ളിൽ നിന്ന് അതിസാഹസികമായാണ് പിടികൂടിയത്. ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തിയശേഷമാണ് ഇയാളെ പിടികൂടാനായി പോലീസ് വനത്തിനുള്ളിൽ കയറിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....