കൊച്ചി: എറണാകുളത്തെ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പു സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. എറണാകുളത്തെ വ്യവസായിയെ പെണ്ണു കാണിക്കാന്‍ എന്നു പറഞ്ഞ് കര്‍ണാടകത്തില്‍ കൊണ്ടുപോയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. തട്ടിപ്പിന് ഇരയായ വ്യവസായി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യസൂതധാരനായ കോഴിക്കോട് കുറ്റ്യാടി കായക്കൊടി മടയനാര്‍ പൊയ്യില്‍ അജ്മല്‍ ഇബ്രാഹി(32)യെ അറസ്റ്റു ചെയ്തത്.
വ്യവസായിയെ പെണ്ണുകാണിക്കാനെന്ന വ്യാജേന മൈസുരുവിലെത്തിച്ചു ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണവും വന്‍തുകയുടെ വാച്ചും കവര്‍ന്നത്. കേസിലെ ഒന്നാം പ്രതിയാണ് അജ്മല്‍ ഇബ്രാഹി. ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സെന്‍ട്രല്‍ പോലീസാണ് പ്രതിയെ അറസറ്റു ചെയ്തത്. നേരത്തെ കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.