പ​കു​തി വി​ല​യ്​​ക്ക്​ ത​യ്യ​ല്‍ യ​ന്ത്രം ന​ല്‍​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​യാ​ള്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: പ​കു​തി വി​ല​യ്​​ക്ക്​ ത​യ്യ​ല്‍ യ​ന്ത്രം ന​ല്‍​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ല്‍​കി വ​നി​ത കൂ​ട്ടാ​യ്​​മ​ക​ളി​ല്‍​നി​ന്ന്​ ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​യാ​ള്‍ പി​ടി​യി​ല്‍. രാ​മ​നാ​ട്ടു​ക​ര​ക്ക്​ സ​മീ​പം അ​ഴി​ഞ്ഞി​ലം സ്വ​ദേ​ശി സു​നി​ല്‍​കു​മാ​റി​നെ​യാ​ണ്​ (46) മ​ല​പ്പു​റം പോ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്​.

12,000 രൂ​പ വി​ല​യു​ള്ള ത​യ്യ​ല്‍ മെ​ഷീ​ന്‍ 6,000 രൂ​പ​ക്ക്​ ന​ല്‍​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ന​ല്‍​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്​. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട്​ ജി​ല്ല​ക​ളി​ലാ​ണ്​ വ്യാ​പ​ക ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തെ​ന്ന്​ പോ​ലീ​സ്​ പ​റ​ഞ്ഞു. പ​ണം ന​ഷ്​​ട​മാ​യ 50ഓളം സ്​​ത്രീ​ക​ള്‍ പ​രാ​തി ന​ല്‍​കി. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ച്ച്‌​ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രെ​യും ത​യ്യ​ല്‍ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ട സ്​​ത്രീ​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി സൊ​സൈ​റ്റി​ക​ള്‍ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ ത​ട്ടി​പ്പ്. ‘ഗാ​ര്‍​മെന്‍റ്​ സൊ​സൈ​റ്റി’ പേ​രി​ലു​ള്ള കൂ​ട്ടാ​യ്​​മ​യി​ല്‍ 30 മു​ത​ല്‍ 50 വ​രെ സ്​​ത്രീ​ക​ളാ​ണു​ണ്ടാ​കു​ക. യ​ന്ത്രം ന​ല്‍​കാ​മെ​ന്ന​റി​യി​ച്ച്‌​ ഓരോ വ്യ​ക്തി​ക​ളി​ല്‍​നി​ന്നും 6,000 രൂ​പ വാ​ങ്ങും. തു​ട​ര്‍​ന്ന്​ സൊ​സൈ​റ്റി​യി​ലെ ര​ണ്ടു​പേ​ര്‍​ക്ക്​ യ​ന്ത്രം ന​ല്‍​കും. ബാ​ക്കി​യു​ള്ള​വ​ര്‍​ക്ക്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ല്‍​കു​മെ​ന്ന്​ പ​റ​ഞ്ഞ്​ മ​ട​ങ്ങും.

പി​ന്നീ​ട്​ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടുമ്പോ​ള്‍ ല​ഭി​ക്കി​ല്ല. കൂ​ടാ​തെ, കൂ​ട്ടാ​യ്​​മ​യി​ല്‍ അം​ഗ​ങ്ങ​ളാ​യ​വ​ര്‍​ക്ക്​ യൂ​ണി​ഫോ​മി​നാ​യി 1000 രൂ​പ വീ​തം വേ​റെ​യും വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ആ​ന​ക്ക​യം, ഇ​രു​മ്പു​ഴി, കൂ​ട്ടി​ല​ങ്ങാ​ടി, മ​ഞ്ചേ​രി, മു​ള്ള​മ്പാ​റ, നി​ല​മ്പൂ​ര്‍, താ​നാ​ളൂ​ര്‍, തി​രൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ സൊ​സൈ​റ്റി രൂ​പ​വ​ത്ക​രി​ച്ച്‌ പ​ണം ത​ട്ടി​യി​ട്ടു​ണ്ട്.

2019 മു​ത​ലാ​ണ് ത​ട്ടി​പ്പു​മാ​യി രം​ഗ​ത്ത് വ​ന്നെ​ത​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ എ. ​പ്രേം​ജി​ത്ത് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. എ​സ്.ഐ ല​ത്തീ​ഫ്, എ.​എ​സ്.ഐ ബൈ​ജു, സി.​പി.​ഒ​മാ​രാ​യ ഹ​രി​ലാ​ല്‍, വി​നോ​ദ്​ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...