കൊച്ചി : കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സര്‍വ്വീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്നലെ വിമാന സര്‍വീസ് റദ്ദാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഇന്നത്തേക്ക് പുനക്രമീകരിച്ചത്. ഇന്നലെ വിമാന പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.
പുലര്‍ച്ചെ 3.30 ന് എത്തിച്ചേര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം ഉച്ചയ്ക്ക് 1.30ന് തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ വിമാനത്തിന് ചില സാങ്കേതിക തകരാര്‍ സംഭവിച്ചത് മൂലം വിമാന സര്‍വീസ് വൈകുന്നതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഔദ്യോഗികമായി യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇതിന് പിന്നാലെ വിമാന സര്‍വീസ് റദ്ദാക്കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.