കൊച്ചിന്‍ – ലണ്ടന്‍ ; എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സര്‍വ്വീസ് ഇന്ന് രാവിലെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള എയര്‍ ഇന്ത്യയുടെ ആദ്യ വിമാന സര്‍വ്വീസ് ഇന്ന് രാവിലെ പുറപ്പെടും. യന്ത്രതകരാറിനെ തുടര്‍ന്ന് ഇന്നലെ വിമാന സര്‍വീസ് റദ്ദാക്കിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഇന്നത്തേക്ക് പുനക്രമീകരിച്ചത്. ഇന്നലെ വിമാന പുറപ്പെടാതിരുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലായിരുന്നു യാത്രക്കാരുടെ പ്രതിഷേധം.

പുലര്‍ച്ചെ 3.30 ന് എത്തിച്ചേര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം ഉച്ചയ്ക്ക് 1.30ന് തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ വിമാനത്തിന് ചില സാങ്കേതിക തകരാര്‍ സംഭവിച്ചത് മൂലം വിമാന സര്‍വീസ് വൈകുന്നതെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍  വിമാനം പുറപ്പെടേണ്ട സമയം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഔദ്യോഗികമായി യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്ന്  യാത്രക്കാര്‍ പറഞ്ഞു. ഇതിന് പിന്നാലെ വിമാന സര്‍വീസ് റദ്ദാക്കിയതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...