കൊച്ചി: പശ്ചിമകൊച്ചിയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു വാര്‍ഡ് കൗണ്‍സിലറും ഉള്‍പ്പെടുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പടെയുള്ളവര്‍ സ്വയം നിരീക്ഷണത്തിലാണ്. കോര്‍പ്പറേഷന്‍ ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. വെള്ളിയാഴ്ച നടക്കേണ്ട കൗണ്‍സില്‍ യോഗം ഓണ്‍ലൈനായി നടത്താനും തീരുമാനമായി. പശ്ചിമ കൊച്ചിയില്‍ ഇപ്പോഴും രോഗവ്യാപനത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരു വാര്‍ഡ് കൗണ്‍സിലറും : കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍
RECENT NEWS
Advertisment