കൊച്ചി : മെട്രോ റെയിൽവേ സേഫ്‌റ്റി കമീഷണറുടെ സുരക്ഷാ അനുമതി ലഭിച്ചതിനെ തുടർന്ന് കൊച്ചി മെട്രോ തൈക്കൂടം – പേട്ട പാതയുടെ കമ്മീഷനിങ് ഉടനുണ്ടാകും. സേഫ്‌റ്റി കമ്മീഷണർ കെ. മനോഹരൻ ഉൾപ്പെടുന്ന അഞ്ചംഗസംഘം 1.33 കിലോമീറ്റർ പാതയും പേട്ട മെട്രോ സ്‌റ്റേഷനും പരിശോധിച്ചശേഷമാണ് സുരക്ഷാ അനുമതി നൽകിയത്. റെയിൽ ട്രാക്ക്, ഇലക്‌ട്രിക്കൽ സംവിധാനങ്ങൾ, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, സിഗ്നലിങ് സംവിധാനം തുടങ്ങിയവയാണ് പരിശോധിച്ചത്. തൈക്കുടം – പേട്ട പാതയുടെ നിർമ്മാണം കെഎംആർഎൽ മാർച്ചിൽ തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പരിശോധന നീളുകയായിരുന്നു. കേന്ദ്രസർക്കാർ നിർദേശം വരുന്നതനുസരിച്ച് വൈകാതെ സർവ്വീസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു.
സുരക്ഷാ അനുമതിയായി ; കൊച്ചി മെട്രോ പേട്ടയിലേക്ക്
RECENT NEWS
Advertisment