സുരക്ഷാ അനുമതിയായി ; കൊച്ചി മെട്രോ പേട്ടയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മെട്രോ റെയിൽവേ സേഫ്‌റ്റി കമീഷണറുടെ സുരക്ഷാ അനുമതി ലഭിച്ചതിനെ തുടർന്ന്‌ കൊച്ചി മെട്രോ തൈക്കൂടം – പേട്ട പാതയുടെ കമ്മീഷനിങ് ഉടനുണ്ടാകും. സേഫ്‌റ്റി കമ്മീഷണർ കെ. മനോഹരൻ ഉൾപ്പെടുന്ന അഞ്ചംഗസംഘം 1.33 കിലോമീറ്റർ പാതയും പേട്ട മെട്രോ സ്‌റ്റേഷനും പരിശോധിച്ചശേഷമാണ്‌ സുരക്ഷാ അനുമതി നൽകിയത്‌. റെയിൽ ട്രാക്ക്‌, ഇലക്‌ട്രിക്കൽ സംവിധാനങ്ങൾ, അഗ്നിസുരക്ഷാ സംവിധാനങ്ങൾ, സിഗ്നലിങ് സംവിധാനം തുടങ്ങിയവയാണ്‌ പരിശോധിച്ചത്‌. തൈക്കുടം – പേട്ട പാതയുടെ നിർമ്മാണം കെഎംആർഎൽ മാർച്ചിൽ തന്നെ പൂർത്തിയാക്കിയിരുന്നു. എന്നാൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ പരിശോധന നീളുകയായിരുന്നു. കേന്ദ്രസർക്കാർ നിർദേശം വരുന്നതനുസരിച്ച്‌ വൈകാതെ സർവ്വീസ്‌ ആരംഭിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കെഎംആർഎൽ എംഡി അൽകേഷ്‌ കുമാർ ശർമ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...