കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ കാൽനടയാത്രക്കുള്ള സൗകര്യം ഉറപ്പാക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലെ റോഡ് നവീകരണത്തിൽ കാൽനടയാത്രക്കുള്ള സൗകര്യങ്ങൾ തടഞ്ഞുള്ള നിർമ്മാണത്തിൽ ഇടപെട്ട് കെഎംആർഎല്ലും, കൊച്ചി കോർപ്പറേഷനും. അപകടങ്ങൾ ഉയരുന്ന ഇടങ്ങളിൽ കാൽനടയാത്രക്കുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹറ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തിരക്കേറിയ വഴിക്കും ആഴമുള്ള കുഴിക്കും ഇടയിൽ ജീവൻ കയ്യിൽപിടിച്ച് നടന്നുപോകേണ്ട കാൽനടയാത്രക്കാരുടെ അവസ്ഥ ഏറ്റവും അപകടകരം കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിലാണ്. റോഡ് നവീകരണത്തിന് ശേഷം മെട്രോ പില്ലറുകളുടെയും സ്റ്റേഷന്‍റെയും നിർമ്മാണമാണ്. അതിലടക്കം കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇത് മുന്നിൽ കണ്ടാണ് കൊച്ചി കോർപ്പറേഷന്‍റെ ഇടപെടൽ.

റോഡ് നവീകരണത്തിനും സ്റ്റേഷനുകൾ നിർമ്മിക്കാനുള്ള ഭൂമിയേറ്റെടുക്കലിനുമായി 102കോടി രൂപ സർക്കാർ കൈമാറിയിട്ടുണ്ട്. ജനറൽ കണ്‍സൾട്ടന്‍റിനെ കൂടി നിശ്ചയിക്കുന്നതോടെ ഇനിയുള്ള രണ്ട് വർഷം പ്രധാനപ്പെട്ട നിർമ്മാണങ്ങളുടെയും ഘട്ടമാണ്. കരാറുകാരുടെ ഭാഗത്തുള്ള വീഴ്ചകളാണ് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്. തുടക്കത്തിലെ ഇതിൽ ശ്രദ്ധ കൊടുത്തില്ലെങ്കിൽ നിർമ്മാണ കാലയളവ് പൊതുജനത്തിന് ദുരിതനാളുകളാകും. കെഎംആർഎൽ തന്നെ നേരിട്ട് മേൽനോട്ടം വഹിക്കുന്ന പദ്ധതിയെന്നതും രണ്ടാംഘട്ടത്തിന്‍റെ പ്രത്യേകതയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...