ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഉച്ചക്ക് 12 മണിയോടെ സോണിയാ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. പത്ത് മിനുട്ടിനകം തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. സോണിയാ ഗാന്ധിക്കൊപ്പം കാറില്‍ പ്രിയങ്ക ഗാന്ധി മാത്രമാണ് ഉണ്ടായിരുന്നത്.
സോണിയയെ ചോദ്യം ചെയ്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ഡല്‍ഹിയില്‍ മൂന്ന് ട്രെയിനുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്ത് തമ്ബാനൂര്‍ സ്റ്റേഷനിലാണ് ട്രെയിന്‍ തടയല്‍ പ്രതിഷേധം നടന്നത്. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബിലിന്റെ നേതൃത്വത്തിലായിരുന്നു രാജധാനി എക്‌സ്പ്രസ് തടഞ്ഞ് യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം. 20 മിനുട്ടോളം പാത ഉപരോധിച്ച യൂത്ത്‌കോണ്‍ഗ്രസുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.