കൊച്ചി : ന്യൂയോര്‍ക്കില്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു. 72 വയസ്സുള്ള ജോസഫ് കെ. തോമസ് (കുഞ്ഞപ്പച്ചന്‍) ആണ് മരിച്ചത്. പുലര്‍ച്ചെയാണ് മരണം. ന്യൂയോര്‍ക്കില്‍ നിര്യാതനായ ബന്ധുവിന്റെ സംസ്കാര ചടങ്ങില്‍ കഴിഞ്ഞ ദിവസം ജോസഫ് പങ്കെടുത്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ അദ്ദേഹത്തിന് പനി അനുഭവപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിനെ കോവിഡ് വാര്‍ഡിലാണ് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.
ന്യൂയോര്‍ക്കില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റ് ആയ ഇന്ത്യക്കാരിയും ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. ഫിസിഷ്യന്‍ അസിസ്റ്റന്റ് മാധവി (61) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരുദിവസം ഏറ്റവുമധികം പേര്‍ മരിച്ച രാജ്യമായി മാറിയിരിക്കുകയാണ് യുഎസ്. 24 മണിക്കൂറിനകം 1100 പേര്‍ രാജ്യത്ത് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ മാത്രം ഒരുലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2500 ലേറെ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ രാത്രി വൈകിയും കൂട്ടസംസ്കാരങ്ങള്‍ നടത്തുന്നുണ്ട്.