ന്യൂയോര്‍ക്കില്‍ കോവിഡ് ബാധിച്ച് കാഞ്ഞിരമറ്റം സ്വദേശി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  ന്യൂയോര്‍ക്കില്‍ കോവിഡ് വാര്‍ഡില്‍ ചികിത്സയിലായിരുന്ന കാഞ്ഞിരമറ്റം സ്വദേശി മരിച്ചു. 72 വയസ്സുള്ള ജോസഫ് കെ. തോമസ് (കുഞ്ഞപ്പച്ചന്‍) ആണ് മരിച്ചത്. പുലര്‍ച്ചെയാണ് മരണം. ന്യൂയോര്‍ക്കില്‍ നിര്യാതനായ ബന്ധുവിന്റെ സംസ്കാര ചടങ്ങില്‍ കഴിഞ്ഞ ദിവസം ജോസഫ് പങ്കെടുത്തിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ അദ്ദേഹത്തിന് പനി അനുഭവപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോസഫിനെ കോവിഡ് വാര്‍ഡിലാണ് പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.

ന്യൂയോര്‍ക്കില്‍ ഫിസിഷ്യന്‍ അസിസ്റ്റന്റ് ആയ ഇന്ത്യക്കാരിയും ഇന്നലെ കോവിഡ് ബാധിച്ച്‌ മരിച്ചു. ഫിസിഷ്യന്‍ അസിസ്റ്റന്റ്   മാധവി (61) ആണ് മരിച്ചത്. കോവിഡ് ബാധിച്ച്‌ ഒരുദിവസം ഏറ്റവുമധികം പേര്‍ മരിച്ച രാജ്യമായി മാറിയിരിക്കുകയാണ് യുഎസ്. 24 മണിക്കൂറിനകം 1100 പേര്‍ രാജ്യത്ത് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ആകെ മരണം 6,000 കവിഞ്ഞു. ന്യൂയോര്‍ക്കില്‍ മാത്രം ഒരുലക്ഷത്തിലേറെ പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2500 ലേറെ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ രാത്രി വൈകിയും കൂട്ടസംസ്കാരങ്ങള്‍ നട‌ത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...