കൊച്ചി : വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി. 300 കിലോ ലഹരിമരുന്ന് കടത്തുകയായിരുന്ന ബോട്ട് ആണ് നാവിക സേന കൊച്ചി തീരത്ത് നിന്ന് പിടിച്ചെടുത്തത്. മാലിദ്വീപ് വഴി ശ്രീലങ്കയിലേക്ക് പോകുകയായിരുന്നു ബോട്ട്.
അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടി വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നാവിക സേനയും ഒരുമിച്ച് നടത്തിയ ഓപ്പറേഷനിലാണ് വന്‍തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തത്.