പമ്പാ നദിയില്‍ തിരച്ചിലിനിടെ കാണാതായ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

റാന്നി: പമ്പാ നദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ ഒഴുകിയെത്തി തിരച്ചിലിനിടെ കാണാതായ അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ഇന്നു വൈകിട്ട് അഞ്ചരയോടെ ഇടക്കുളം പള്ളിയോട കടവിന് താഴെ ഭാഗത്ത് പൊങ്ങുകയായിരുന്നു. ഏകദേശം അമ്പത് വയസിന് മേല്‍ പ്രായം തോന്നിക്കും. മുഖത്ത് കുറ്റിരോമങ്ങള്‍ നിറഞ്ഞയാളാണ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കാണാതായതായുള്ള പരാതികള്‍ ഇന്നു വരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച ചൊവ്വൂര്‍ കടവില്‍ ഒഴുകിയെത്തിയ മൃതദേഹം അഗ്നിശമനയ്ക്ക് കരയ്ക്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വടശേരിക്കര ഭാഗത്തു നിന്നും ഒഴുകിയെത്തി ഇവിടെ കാണാതാവുകയാരുന്നു. അഗ്നിശമന സേനയുടെ ബോട്ടില്‍ റാന്നി വലിയപാലം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. ഇന്ന് വൈകിട്ട് അഞ്ചോടെ മണല്‍പരപ്പിലേയ്ക്ക് കയറിയ നിലയില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടത്. അവരറിയിച്ചതനുസരിച്ച് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...