കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് സംബന്ധിച്ച് രണ്ട് റിപ്പോര്‍ട്ടുകളുമായി കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍. രണ്ട് റിപ്പോര്‍ട്ടുകളും പരസ്പര വിരുദ്ധമാണെന്ന് കണ്ടെത്തിയ കോടതി കലക്ടറുടേയും കോര്‍പ്പറേഷന്റെയും വിശദീകരണം തേടി. ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കോര്‍പ്പറേഷന്‍ സെക്രട്ടറിയും സൂപ്രണ്ടിംഗ് എഞ്ചിനീയറും വെവ്വേറെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത് കോടതിയെ ചൊടിപ്പിച്ചു. ഒരു സ്ഥാപനത്തില്‍ നിന്ന് എങ്ങനെ രണ്ടു റിപ്പോര്‍ട്ടുകള്‍ വന്നെന്ന് വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടുകളില്‍ കലക്ടറും കലക്ടറുടെ റിപ്പോര്‍ട്ടില്‍ കോര്‍പ്പറേഷനും മറുപടി നല്‍കണം.
താന്‍ അടുത്തയിടെയാണ് ചുമതല ഏറ്റതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തിയായിട്ടില്ലെന്നും ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി റിപ്പോര്‍ട്ടില്‍ അറിയിച്ചത്. എന്നാല്‍ കോര്‍പ്പറേഷനെ ന്യായീകരിച്ചാണ് സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട്. പേരണ്ടുര്‍ കനാലിന്റെ ശുചീകരണം 50 ശതമാനം പുര്‍ത്തിയായെന്ന് എഞ്ചിനീയര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയപ്പോള്‍ 33 ശതമാനം പൂര്‍ത്തിയായെന്ന് സെക്രട്ടറിയും അറിയിച്ചു.
ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നടപ്പാക്കിയ സ്ഥലങ്ങില്‍ വെള്ളക്കെട്ടില്ലെന്നും കോര്‍പ്പറേഷന്‍ പണി നടത്തിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ടുണ്ടായതെന്നുമാണ് കലക്ടറുടെ റിപ്പോര്‍ട്ട്. വെള്ളക്കെട്ടിന് കാരണം അറിയിക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കലക്ടറും കോര്‍പ്പറേഷനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പി ആന്റ് ടി കോളനിവാസികളുടെ പുനരധിവാസത്തിന് ജിസിഡിഎ ചുമതലപ്പെടുത്തിയെന്നും 14 കോടി അനുവദിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. കേസ് 10ന് വീണ്ടും പരിഗണിക്കും. മുല്ലശ്ശേരി കനാലിലെ തടസ്സമാണ് വെള്ളക്കെട്ടിന് കാരണമെന്നും തടസ്സം നീക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.