കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: മണിമലയാറിന് കുറുകെയുള്ള കുറ്റൂര്‍ റെയില്‍വെ മേല്‍പ്പാലത്തിന് താഴെ കടവില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. സംഭവം നടന്നിടത്തു നിന്ന്​ നാല് കിലോമീറ്റര്‍ മാറി വെണ്‍പാല പനച്ചിമൂട്ടില്‍ കടവിന് സമീപത്ത് നിന്നാണ്​ മൃതദേഹം ലഭിച്ചത്.

കുറ്റൂര്‍ പാറയില്‍ ഷാജിയുടെ മകന്‍ ജിബി​ന്റെ (22) മൃതദേഹമാണ് ചൊവ്വാഴ്​ച രാവിലെ 11.30ഓടെ പനച്ചിമൂട്ടില്‍ കടവിന് സമീപത്തെ പൊന്തക്കാട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ജിബിനിനൊപ്പം ഒഴുക്കില്‍പ്പെട്ട കുറ്റൂര്‍ കലയത്തറ വീട്ടില്‍ ജോയലിന് വേണ്ടിയുള്ള തെരച്ചില്‍ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കൊപ്പം ഒഴുക്കില്‍പ്പെട്ട മൂന്ന് യുവാക്കള്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് രണ്ടുദിവസം ആർത്തവ അവധി : മൂന്ന് മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന്...

0
കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ...

വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ...

നിതിൻ രാജിന്‍റെ മരണം : ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ച്...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...