കൊച്ചി: വാട്ടർ മെട്രോയുടെ സർവീസുകളുടെ എണ്ണം കൂട്ടാൻ പദ്ധതി. കൂടുതൽ ജലപാതകളെ കൂടി ബന്ധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സർവീസുകൾ കൂട്ടുന്നതിന്റെ ഭാഗമായി 20 ടെർമിനലുകൾ കൂടി നിർമ്മിക്കുന്നതാണ്. ഇവയിൽ 16 എണ്ണത്തിന്റെ നിർമ്മാണത്തിനുള്ള സ്ഥലം ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. ഇതിനുള്ള ടെൻഡർ നടപടികൾ അന്തിമ ഘട്ടത്തിലാണ്. നെട്ടൂർ, തൈക്കുടം, തോപ്പുംപടി, മട്ടാഞ്ചേരി, താന്തോന്നി തുരുത്ത്, വരാപ്പുഴ, കടമക്കുടി തുടങ്ങിയ മേഖലകളിലേക്കാണ് സർവീസ്. അതേസമയം, ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ പുതിയ ടെർമിനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ടെർമിനലുകളുടെ പണിപൂർത്തിയാകുന്നതോടെ ഏകദേശം പത്തോളം ദ്വീപുകളിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകും. 23 വലിയ ബോട്ടുകളും, 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിയിൽ ഉള്ളത്. കൊച്ചിൻ ഷിപ്പിയാർഡിനാണ് ബോട്ടുകളുടെ നിർമ്മാണ ചുമതല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.