വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോര്‍പ്പറേഷന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവരാവകാശ ലംഘനം നടത്തിയ കൊച്ചി കോര്‍പ്പറേഷന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴ ശിക്ഷ വിധിച്ചു.വിവരാവകാശ നിയമം പ്രകാരം നല്‍കിയ ചോദ്യത്തിന് സമയബന്ധിതമായി മറുപടി നല്‍കുന്നതില്‍ വീഴ്ച്ച വരുത്തിയ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെ വിവരാവകാശ ഓഫീസറായ എ ഹയറുന്നിസയ്ക്കാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ 25,000 രൂപ പിഴ ശിക്ഷ വിധിച്ചത്.

പള്ളുരുത്തി സ്വദേശി പി.എം ധനീഷിന്റെ വീടിനോട് ചേര്‍ന്ന് കോണം സ്വദേശി മുരളി എന്നയാള്‍ നടത്തിയ അനധികൃത നിര്‍മ്മാണം സംബന്ധിച്ച്‌ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ മറുപടി നല്‍കാന്‍ വിവരാവകാശ ഓഫീസറോ അപ്പീല്‍ അധികാരിയോ തയ്യാറായില്ല. ഹിയറിംഗില്‍ വിവരാവകാശ ഓഫീസര്‍ നിയമം ലംഘിച്ചതായും, കുറ്റകരമായ അനാസ്ഥ കാട്ടിയതായും കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിവരാവകാശ കമ്മീഷണര്‍ ഡോ.കെ.എല്‍ വിവേകാനന്ദന്‍ പിഴ വിധിച്ചത്. ശിക്ഷിക്കപ്പെട്ട ഹയറുന്നിസ തുക ട്രഷറിയില്‍ അടച്ചു രസീത് കമ്മീഷനില്‍ നല്‍കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെർമൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ ; യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും...

0
കോഴിക്കോട്: വിലങ്ങാട് യുവാവിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ തുരത്താനുള്ള ശ്രമം ഇന്നും തുടരും....

പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍

0
കോഴിക്കോട്: പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് ആക്രമിച്ച നാല് പേര്‍ അറസ്റ്റില്‍....

നേപ്പാൾ പ്രളയം ; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒന്നിച്ച് മറവ് ചെയ്യും ; കാണാതായവർക്കായുള്ള തെരച്ചിൽ...

0
ഡൽഹി: നേപ്പാളിൽ പ്രളയത്തില്‍ കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജ്ജിതമായി തുടരുന്നു. തിരിച്ചറിയാത്ത...

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...