തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ മുഖ്യപ്രതികളായ രണ്ടു പേര്‍ പിടിയില്‍. മുഹമ്മദ് അലി, അബ്ദുല്‍ റഷീദ് എന്നിവരാണു കണ്ണൂരില്‍നിന്നു പിടിയിലായത്. ഇവരെ കൊടകര സ്റ്റേഷനില്‍ പോലീസ് ചോദ്യം ചെയ്യുന്നു. കുഴല്‍പ്പണക്കടത്ത് വിവരം കവര്‍ച്ചാ സംഘത്തിനു ചോര്‍ത്തിയത് അബ്ദുല്‍ റഷീദാണ്. 5 ലക്ഷം രൂപ വീതം പ്രതിഫലം കിട്ടിയെന്നു പ്രതികള്‍ പോലീസിനോടു പറഞ്ഞു.
കവര്‍ച്ചയ്ക്കു ശേഷം പ്രതികള്‍ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയെന്നും കണ്ടെത്തി. കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് 3.5 കോടി രൂപ കവര്‍ന്ന സംഭവത്തില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ ബന്ധം കഴിഞ്ഞദിവസം പോലീസ് വെളിപ്പെടുത്തിയിരുന്നു. കൊടകരയിലെ പണം ഡ്രൈവര്‍ക്കു കൈമാറിയ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് അന്വേഷണ ചുമതലയുള്ള തൃശൂര്‍ എസ്പി ജി.പൂങ്കുഴലി വെളിപ്പെടുത്തിയിരുന്നു.
കോഴിക്കോടുനിന്നു കൊച്ചിയിലേക്കു പണം കൊണ്ടുവരുന്നതിന്റെ ചുമതല ധര്‍മരാജനായിരുന്നു. ഇയാള്‍ക്കു പണം കൈമാറിയത് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക് ആണെന്നും എസ്പി പറഞ്ഞു. സുനില്‍ നായിക്കിനെ പോലീസ് ചോദ്യം ചെയ്തു. ധര്‍മരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനില്‍ മൊഴി നല്‍കി. പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദേശം നല്‍കി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. പണവുമായി സഞ്ചരിക്കാന്‍ ഏര്‍പ്പെടുത്തിയ വാഹനത്തിന്റെ ഡ്രൈവര്‍ ഷംജീറിനെയും കൂട്ടി ധര്‍മരാജന്‍ കൊടകര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.