തൃശൂർ : കൊടകര കുഴൽപണ കേസിൽ ബി.ജെ.പിക്കെതിരെ പോലീസ് തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ബിജെ.പി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് പരിശോധിക്കണമെന്നാണാവശ്യം. ബി.ജെ.പി തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 41.4 കോടി രൂപയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉപയോഗിച്ചോയെന്ന് പരിശോധിക്കണം. പണം ചെലവഴിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗനിർദേശം ലംഘിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു
കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും പതിനേഴ് സംസ്ഥാന ജില്ലാ ഭാരവാഹികളും ഉൾപ്പെടെ 250 സാൾക്ഷികളുണ്ട്. കേസിലെ പ്രധാനപ്രതി ധർമരാജൻ ബി.ജെ.പി അനുഭാവിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനടക്കമുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബി.ജെ.പി നേതാക്കളുടെ നിർദേശ പ്രകാരം പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണ് കൊള്ളയടിക്കപ്പെട്ടതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.