കൊച്ചി : കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്സ്മെന്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പോലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ഇഡി ശേഖരിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കുഴൽപ്പണ കേസിന് വിദേശ ബന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറയുന്നത്. കേസിലെ പോലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. പോലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചു.
ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കൊടകര കേസ് എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പോലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി. എന്നാല്‍ ഇന്ന് ഹൈക്കോടതി ഇ.ഡി യുടെ വിശദീകരണം തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇ.ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.