നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിംഗ് : സീരിയല്‍ താരങ്ങള്‍ അടക്കം ഇരുപത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : ലോക്ക്ഡൗണില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിംഗ് നടത്തിയതിന് സീരിയല്‍ താരങ്ങള്‍ അടക്കം ഇരുപത് പേരെ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്തു. വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ രഹസ്യമായി സീരിയല്‍ ഷൂട്ട് ചെയ്തത്. റിസോര്‍ട്ടില്‍ നിയമലംഘനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധനയ്‌ക്കെത്തിയത്. പോലീസെത്തിയപ്പോള്‍ സീരിയല്‍ താരങ്ങളും ടെക്നീഷ്യന്‍മാരുമടക്കം ഇരുപതോളം പേരുണ്ടായിരുന്നു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കും.

റിസോര്‍ട്ടില്‍ നിയമം ലംഘിച്ച്‌ ചിത്രീകരണത്തിന് അവസരമൊരുക്കിയതിന് ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. റിസോര്‍ട്ട് പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മാസം എട്ടാം തീയതി മുതല്‍ക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. നിയന്ത്രണങ്ങളുടെ കൂട്ടത്തില്‍ സിനിമ, സീരിയല്‍ തുടങ്ങിയവയുടെ ചിത്രീകരണവും വിലക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....