വാക്കത്തിയുമായെത്തി ആലുവ പട്ടണത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി തെങ്ങുകയറ്റ തൊഴിലാളി

For full experience, Download our mobile application:
Get it on Google Play

ആലുവ : വാക്കത്തിയുമായെത്തി ആലുവ പട്ടണത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി തെങ്ങുകയറ്റ തൊഴിലാളി. എറണാകുളം കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് കഴഞ്ഞ ദിവസം രാവിലെ തിരക്കേറിയ സമയത്ത് റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞും ഭീഷണി മുഴക്കിയും നടന്നത്. ഒടുവിൽ ബല പ്രയോഗത്തിലൂടെയാണ് ഇയാളെ പോലീസ് കീഴടക്കിയത്. തിങ്കളാഴ്ച രാവിലെ സ്കൂളുകളിലേക്കും ഓഫീസുകളിലേക്കും എത്താനുള്ള തിരക്കിലായിരുന്നു എല്ലാവരും. നിരത്തിൽ നല്ല തിരക്കുമുണ്ടായിരുന്നു. അപ്പോഴാണ് പല വാഹനങ്ങളും റോഡിൽ തടഞ്ഞിട്ട് ഒരാൾ എന്തൊക്കെയോ ഭീഷണി മുഴക്കി നിരത്തിലൂടെ നടന്നത്. കാര്യമറിയാതെ എല്ലാവരും ഒന്ന് അന്ധാളിച്ചു.

കൊല്ലുമെന്നും വെട്ടുമെന്നും അടുത്ത് വന്നാൽ അസുഖങ്ങൾ പകരുമെന്നൊക്കെ വിളിച്ചു പറഞ്ഞായിരുന്നു വാക്കത്തി വീശിയുള്ള നടപ്പ്. നാട്ടുകാരും യാത്രക്കാരുമൊക്കെ കുറച്ചധികം നേരം ഭീതിയിലായി. അനുനയം പോരാതെ വന്നപ്പോൾ ഒടുവിൽ പോലീസ് ബലപ്രയോഗത്തിലൂടെ ആളെ കീഴടക്കി. കോതമംഗലം നാടുകാണി സ്വദേശിയായ സുരേഷാണ് പിടിയിലായത്. ഇയാൾക്ക് മാനസിക അസ്വസ്ഥതകളുണ്ടെന്നാണ് ആദ്യനിഗമനം. റോഡിൽ നിന്ന് വിളിച്ചു പറഞ്ഞതു പോലെ ഇയാൾക്ക് എന്തെങ്കിലുമൊക്കെ അസുഖങ്ങളുണ്ടോ എന്നറിയാനും പരിശോധനകൾ നടത്താനാണ് പോലീസിന്റെ തീരുമാനം. എന്തായാലും സുരേഷിനെ പോലീസ് കൊണ്ടുപോയതിന് പിന്നാലെ നാട്ടുകാർ ആശ്വാസത്തിന്റെ നെടുവീർപ്പിട്ട് അവരവരുടെ വഴിക്ക് പോയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ ശക്തമായ മഴ ; ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

0
കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ...

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...