കൊടകര കുഴൽപ്പണ കവർച്ചാക്കേസ് : അന്വേഷണം പൂർത്തിയാക്കി ഇ.ഡി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ അന്വേഷണം പൂർത്തിയാക്കി ഇ.ഡി. കോടതിയിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ അതേ പ്രതികളായിരിക്കും ഇ.ഡിയുടെ കുറ്റപത്രത്തിലും ഉണ്ടാവുക. ബി.ജ.പിക്ക് വേണ്ടി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് ഫണ്ട് ആണ് കൊടകരയിൽ നിന്ന് കവർന്നത് എന്നായിരുന്നു ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തൽ. അതേസമയം കുഴൽപ്പണ കവർച്ചക്കേസിൽ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് കേരളാ പോലീസിന്റെ നിലപാട്. പണത്തിന്റെ ഉറവിടവുമായി ബന്ധപ്പെട്ട് പോലീസ് ഇ.ഡിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. പണത്തിന്‍റെ ഉറവിടം കര്‍ണാടകയിലെ ബി.ജെ.പിയുടെ രാജ്യസഭാംഗമുള്ളവരടക്കമാണെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘവും ഇ.ഡിക്ക് കൈമാറിയിരുന്നു. എന്നാല്‍ കവര്‍ച്ചയ്ക്ക് ശേഷം പണം ആരുടെ കൈകളിലെത്തി എന്നത് മാത്രമാണ് ഇ.ഡി അന്വേഷിച്ചത്.

കൊടകര കുഴൽപ്പണക്കേസ് വീണ്ടും ഉയർന്നു വന്നത് ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ്. 2021 ഏപ്രില്‍ 3 ന് തൃശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ കടത്തുന്ന കാർ പിന്തുടര്‍ന്ന സംഘം കൊടകരയ്ക്ക് സമീപം വ്യാജ വാഹനാപകടം ഉണ്ടാക്കി പണം തട്ടിയെടുക്കുകയായിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കുഴൽപ്പണമായി എത്തിയത് എന്നായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....