ത്രിശൂര്‍ : കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാന്‍ഡില്‍. ഇരിങ്ങാലക്കുട കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. പ്രതി അബ്ദുള്‍ റഷീദിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തിയാണ് റിമാന്‍ഡ് ചെയ്തത്. പരാതിക്കാരന്‍ ഷംജീറിന്റെ സഹായി അബ്ദുള്‍ റഷീദാണ് ഗുണ്ടാസംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്.
കൊടകര കുഴല്‍പ്പണ കവര്‍ച്ച ; ഒന്നാം പ്രതി റിമാന്‍ഡില്‍
RECENT NEWS
Advertisment