മുംബൈയില്‍ മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ചു മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : കല്യാണിലെ ആയുര്‍വേദ ഡോക്ടറും അംഗീകൃത മെഡിക്കല്‍ അറ്റന്‍ഡന്റ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുമായ ഡോ. മധു കൊവിഡ് ബാധിച്ചു മരിച്ചു.  64 വയസ്സായിരുന്നു. ശ്വാസതടസ്സം കാരണം  ഏപ്രില്‍ 14 നാണ് മധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആര്‍‌ടി‌പി‌സി‌ആര്‍ പരിശോധന നെഗറ്റീവ് ആയിരുന്നു, തുടര്‍ന്ന് സിടി സ്കാന്‍ റിപ്പോര്‍ട്ടില്‍ 50 മുതല്‍ 60 ശതമാനം വരെ കൊവിഡ് അണുബാധയും ന്യുമോണിയുടെ ലക്ഷണങ്ങളും കാണിച്ചു. കല്യാണിലെ സായി ശ്രദ്ധ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡോ മധുവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 5 ദിവസം മുമ്പാണ് ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്.

എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. പിന്നീട് ഐസിയു കിടക്ക ഒഴിവില്ലാത്തതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയില്‍ കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ അംഗീകൃത ഡീലറായ മധുവിന് കല്യാണ്‍, ഡോംബിവ്‌ലി എന്നിവിടങ്ങളില്‍ ഡിസ്പെന്‍സറികളുണ്ട്. ഭാര്യ നിര്‍മ്മല മധു. രണ്ടു മക്കള്‍ ദേവിക മധു, പ്രവീണ്‍ മധു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണം ; പൊതു...

0
തിരുവനന്തപുരം : സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം...

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...

രണ്ട് ദിവസത്തെ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപ വര്‍ധിച്ച് 1,05,280...