എല്ലാ ആശുപത്രികളിലെയും 50 ശതമാനം കിടക്കകള്‍ അടിയന്തിരമായി കോവിഡ് ചികിത്സക്ക്​ മാറ്റിവെക്കണം : തൃശ്ശൂര്‍ ജില്ല കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകളും അടിയന്തിരമായി കോവിഡ് ചികിത്സക്ക്​ മാറ്റിവെക്കണമെന്ന് ജില്ല കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി മേധാവികളുമായി നടത്തിയ കോവിഡ് വ്യാപന പ്രതിരോധ പ്രവര്‍ത്തന യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

ഗവ. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള കോവിഡ് കിടക്കകളുടെ എണ്ണം 50 ശതമാനമാക്കി വര്‍ധിപ്പിക്കണം. കോവിഡ് ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യവും കൂട്ടണം. ചികിത്സക്ക്​ വേണ്ട ഓക്സിജന്‍ സമയബന്ധിതമായി വിതരണം ചെയ്യാന്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഓക്സിജന്‍ ടാങ്ക് സംവിധാനം ഏര്‍പ്പെടുത്താനും ഇതില്‍ ദിവസവും ഓക്സിജന്‍ നിറക്കാനും നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.

നിലവില്‍ ഓക്സിജന്‍ പ്ലാന്‍റില്‍നിന്ന്​ ലഭിക്കുന്ന ഓക്സിജ​ന്റെ തോത് കൂട്ടി പുതിയ കിടക്കകളിലേക്ക് ഓക്സിജന്‍ സംവിധാനം സജ്ജമാക്കുക, ഐ.സി.യു, വെന്‍റിലേറ്റര്‍ കിടക്കകള്‍ വര്‍ധിപ്പിക്കുക എന്നിവയും അടിയന്തിരമായി ഇവിടെ ചെയ്യും. മൂന്നു ദിവസത്തിനകം ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാകുമെന്ന് ഗവ. മെഡിക്കല്‍ കോളജ് മേധാവികള്‍ യോഗത്തെ അറിയിച്ചു.

ഗവ. ജനറല്‍, താലൂക്ക് ആശുപത്രികളില്‍ കോവിഡ് കിടക്കകള്‍ 50 ശതമാനമാക്കണം. ഗൈനക്കോളജി വിഭാഗമല്ലാതെ മറ്റു വിഭാഗങ്ങളിലേക്ക് രോഗികളെ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് അഭികാമ്യമെന്നും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. ഇവിടങ്ങളിലേക്ക് ആവശ്യമുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ഉടന്‍ ലഭ്യമാക്കും. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ടവരോട് കളക്ടര്‍ നിര്‍ദേശിച്ചു.

സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം കിടക്കകള്‍ ഒരാഴ്ചയ്ക്കകം സജ്ജീകരിക്കണം. കോവിഡ് രോഗികളുടെ ചികിത്സക്ക്​ വേണ്ടി വരുന്ന ഓക്സിജന്‍ സിലിണ്ടറുകളില്‍ ഓക്സിജന്‍ നിറക്കല്‍ ഇവര്‍ക്ക് അതത് ഏജന്‍സികളില്‍നിന്ന് തന്നെ ചെയ്യാം. ഇത് ആരോഗ്യ വിഭാഗത്തെ അറിയിച്ചാല്‍ മതിയാകും. ആശുപത്രികളില്‍ കോവിഡ് രോഗത്തി​ന്റെ  കാറ്റഗറി അനുസരിച്ച്‌ രോഗികളെ കിടത്തി ചികിത്സിച്ചാല്‍ മതിയെന്ന് ഡി.എം.ഒ കെ.ജെ. റീന വ്യക്തമാക്കി. ആശുപത്രികള്‍ കോവിഡ് കിടക്കകള്‍ ഒരുക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും അവര്‍ വ്യക്തമാക്കി.

ഡി.പി.എം ഡോ. ടി.വി. സതീശന്‍, ഡെപ്യൂട്ടി ഡി.എം.ഒ പി.കെ. രാജു, ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണന്‍, ജനറല്‍, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, സ്വകാര്യ ആശുപത്രി മേധാവികള്‍ തുടങ്ങിയവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...