Saturday, July 5, 2025 9:51 pm

യു​വാ​വി​നു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ കൂ​ട​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : യു​വാ​വി​നു​നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ളെ കൂ​ട​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​മ​ൺ ഐ​ക്കാ​ട് തെ​റ്റി മു​രു​പ്പെ​ൽ വീ​ട്ടി​ൽ ലി​തി​ൻ​ലാ​ലാണ് (35) പി​ടി​യി​ലാ​യ​ത്. ക​ല​ഞ്ഞൂ​ർ കെ.​എ​സ്.​ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം പ്ലം​ബി​ങ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന ഡി​പ്പോ ജം​ഗ്ഷ​ൻ അ​നു ഭ​വ​നം വീ​ട്ടി​ൽ വി.​അ​നൂ​പ് കു​മാ​റി​നു​ നേ​രെ 17 ന് ​രാ​ത്രി 8.15 ന് ​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. അ​റ​സ്റ്റി​ലാ​യ ലി​തി​ൻ​ലാ​ലി​ന് അ​നൂ​പ് കു​മാ​റി​നോ​ട് നി​ല​വി​ലു​ള്ള വി​രോ​ധം കാ​ര​ണം ഇ​യാ​ൾ മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് ആ​സി​ഡ് ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മു​ഖം മാ​സ്ക് ധ​രി​ച്ച് മ​റ​ച്ച് എ​ത്തി​യ അ​ക്ര​മി ക​യ്യി​ൽ ക​രു​തി​യ ആ​സി​ഡ് അ​നൂ​പി​ന്റെ മു​ഖ​ത്തും ദേ​ഹ​ത്തും ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​ത് ക​ണ്ണി​ന് ഭാ​ഗി​ക​മാ​യ കാ​ഴ്ച​ക്കു​റ​വു​ണ്ടാ​വു​ക​യും മു​ഖ​ത്തും നെ​ഞ്ചി​ലും പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​ലു വ​ർ​ഷ​മാ​യി സ്ഥാ​പ​നം ന​ട​ത്തി വ​രി​ക​യാ​ണ് അ​നൂ​പ്. പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സി ​എ​ൽ സു​ധീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​നൂ​പി​ന്റെ മൊ​ഴി​യി​ൽ ലി​തി​ൻ ലാ​ലാ​വ​ണം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യം പ​റ​ഞ്ഞി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​േ​ന്വാ​ഷ​ണ​ത്തി​ൽ ഇ​യാ​ളു​ള്ള​ത് ആ​ലു​വ​യി​ലാ​ണെ​ന്ന് സൈ​ബ​ർ സെ​ൽ തി​രി​ച്ച​റി​ഞ്ഞു. ഇ​തു​പ്ര​കാ​രം കൂ​ട​ൽ പോ​ലീ​സ് ആ​ലു​വ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. ആ​ലു​വ പോ​ലീ​സ് ക​ണ്ടെ​ത്തി സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു​വെക്കു​ക​യു​മാ​യി​രു​ന്നു. മു​മ്പ് വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി രാ​ജ്യം വി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ട്ടു. തു​ട​ർ​ന്ന് പാ​സ്​​പോ​ർ​ട്ടും ക​ണ്ടെ​ടു​ത്തു.​ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് കൂ​ട​ൽ പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...