Friday, July 4, 2025 5:48 am

ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍ : കൊടിക്കുന്നില്‍ സുരേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജി രതികുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക് ഒരു കുറവുമില്ല. രാഷ്ട്രീയത്തിലെ സ്വാഭാവികമായ ഒരു പ്രക്രിയ തന്നെയാണ് ഈ പരസ്പരമുള്ള പഴി ചാരല്‍. അത് തന്നെയാണ് ഇപ്പോള്‍ നടക്കുന്നതും.

കെപിസിസി വര്‍ക്കിം​ഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ആരോപണവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍​ഗ്രസ് വിട്ട ജി രതികുമാര്‍ കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറിയെന്നും അദ്ദേഹത്തിന്‍്റെ സാമ്ബത്തിക സ്രോതസുകള്‍ അന്വേഷിക്കണമെന്നും. പാര്‍ട്ടിയില്‍ പിന്നാക്കക്കാരെ വളരാന്‍ കൊടിക്കുന്നില്‍ അനുവദിക്കുന്നില്ലെന്നുമാണ് രതികുമാര്‍ ആരോപിച്ചത്.

കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജി രതികുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ കഴിഞ്ഞ ദിവസമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു രതികുമാര്‍ അതിന് മുമ്ബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

കോണ്‍ഗ്രസ് വിട്ടെത്തിയ രതികുമാറിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന ജി. രതി കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി കൊടിക്കുന്നില്‍ സുരേഷും രംഗത്ത് എത്തിയിരുന്നു.

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച രതികുമാറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടിയത്. സ്വത്ത് സംബന്ധിച്ച്‌ കൃത്യമായ കണക്കുകള്‍ ഇലക്ഷന്‍ കമീഷനും സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും കൊടിക്കുന്നില്‍ സുരേഷ് കൂടി ചേര്‍ത്തിരിക്കുന്നു.

രതികുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല ഇത്രയും വില കുറഞ്ഞ ആരോപണങ്ങളെ തള്ളി കളയുകയാണ്. സ്വത്ത് സംബന്ധിച്ച്‌ കൃത്യമായ കണക്കുകള്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇലക്ഷന്‍ കമീഷനും സര്‍ക്കാരിനും നല്‍കിയിട്ടുണ്ട്. അനധികൃത സ്വത്ത് സംബന്ധിച്ച തെളിവുകള്‍ രതികുമാര്‍ കൊണ്ടുവന്നാല്‍ അത് അയാള്‍ക്ക് തന്നെ ദാനം ചെയ്യുന്നതാനെന്നും ഇഡി വന്ന് എന്റെ സ്വത്ത് പരിശോധിക്കട്ടെയെന്നും അത് മാത്രമല്ല അവര്‍ തന്‍റെ ദയനീയ അവസ്ഥ കണ്ടിട്ട് തനിക്ക് വല്ലതും തന്നിട്ട് പോകുമെന്നാണ് തന്‍ വിശ്വസിക്കുന്നത് അദ്ദേഹം കൂടി ചേര്‍ത്തു.

എന്നാല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച രതികുമാറിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും കൊടുക്കുന്നനില്‍ സുരേഷ് വ്യക്തമാക്കി തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ടി യാതൊരു പ്രവര്‍ത്തനങ്ങളും നടത്താത്ത വ്യക്തിയാണ് രതി കുമാറെന്നും. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പോലും ഇയാള്‍ സ്ഥലത്തില്ലായിരുന്നു. അത് മാത്രമല്ല തിരുവനന്തപുരത്ത് നേതാക്കളെ മുഖം കാണിച്ചാണ് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നേടിയത്.

അതോടൊപ്പം ഇത്തവണ ഡിസിസി അധ്യക്ഷനാകാന്‍ എന്നെയും കെസി വേണുഗോപാലിനെയും നിരന്തരം വന്ന് കണ്ടിരുന്നു. സ്ഥാനം ലഭിക്കാത്തതിന്റെ നിരാശയിലാണ് രതികുമാര്‍ സിപിഐഎമ്മില്‍ ചേര്‍ന്നതെന്ന ആരോപണവും ശക്തമായി തന്നെ നിലനില്‍ക്കുകയാണ്. കോടീശ്വരനായ കൊടിക്കുന്നിലിന്റെ ബിനാമി ഇടപാടുകളെ കുറിച്ച്‌ ഇഡി അന്വേഷിക്കണമെന്നും ഇതിന്റെ തെളിവുകള്‍ വരും ദിവസങ്ങളില്‍ താന്‍ പുറത്ത് വിടുമെന്നുമാണ് രതി കുമാര്‍ ചൂണ്ടി കാട്ടിയത്.

ഇനിയും തന്നെ പ്രകോപിപിച്ചാല്‍ കൊടിക്കുന്നിലിന്റെയും കെ സി വേണുഗോപാലിന്റെയും പല രഹസ്യങ്ങളും വിളിച്ച്‌ പറയുമെന്നും രതികുമാര്‍ വ്യ്കതമാക്കിയിരുന്നു. എന്തായാലും ആരോപണ പ്രതിഹരോപങ്ങളിലൂടെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരേ കൂടുതല്‍ കൂടുതല്‍ ആരോപണങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തു വരുമോ എന്നത് കണ്ട തന്നെ അറിയണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...