ദളിദര്‍ക്ക് കോണ്‍ഗ്രസ്സില്‍ അയിത്തം ഉണ്ടെന്ന് കൊടിക്കുന്നില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനു പുതിയ തലവേദനയായി കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന. കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ദളിതര്‍ക്ക് അയിത്തമുണ്ടെന്ന് ആരോപിച്ച്‌ കൊടിക്കുന്നില്‍ സുരേഷ്. തല്‍സ്ഥാനത്തേക്ക് തന്നെ ഇതുവരെ പരിഗണിക്കാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു സുരേഷിന്റെ പ്രസ്താവന.

കേരളത്തില്‍ ഒരു ദളിതനെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏഴുതവണ ലോക്സഭയിലേക്ക് ജയിച്ച വ്യക്തിയാണ് താന്‍. ഒരു തവണകൂടി ജയം ആവര്‍ത്തിച്ചാല്‍ ലോക്സഭയിലെ അടുത്ത പ്രോട്ടേം സ്പീക്കറാണ്. താനായതു കൊണ്ടും താനൊരു ദളിതനായതുകൊണ്ടുമാണ് ആരും അതിനെ പ്രകീര്‍ത്തിക്കുകയോ പ്രശംസിക്കുകയോ ചെയ്യാത്തതെന്ന് അദ്ദേഹം പറയുന്നു.

കേരള ചരിത്രത്തില്‍ ആദ്യമായാകും ദളിത് വിഭാഗത്തില്‍ നിന്നും ഒരാള്‍ ഇത്രയേറെ തവണ ലോക്സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നതുകൊണ്ടാണ് തുടര്‍ച്ചയായി ജയിക്കാന്‍ കഴിയുന്നത്. എ.ഐ.സി.സിയിലും കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായിട്ടുണ്ട്, കെ.പി.സി.സി അദ്ധ്യക്ഷനാകാന്‍ താന്‍ യോഗ്യനാണ്. എന്ത് അര്‍ത്ഥത്തിലാണ് തന്നെ പരിഗണിക്കാതിരിക്കുന്നത്? കേരളത്തില്‍ മാത്രമാണ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ ദളിതന് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ദളിതര്‍ മുഖ്യമന്ത്രിയായി വന്നു കഴിഞ്ഞുവെന്നും കൊടിക്കുന്നില്‍ തുറന്നടിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...

വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്നു ; മോഷ്ടാവ് കണ്ണപ്പൻ രതീഷ് പിടിയിൽ

0
കൊല്ലം : ഫിൽഗിരിയിൽ വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കേസിൽ...

പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി ജോൺ ; തന്റെ വാക്കുകൾ വിവാദമുണ്ടാക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും പ്രതികരണം

0
കൊച്ചി: പ്രിയദർശിനിയിലെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി സിപി...

കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച...