Tuesday, April 22, 2025 9:21 am

മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ വി​വാദം ; വി​ശ​ദീ​ക​ര​ണം തേടി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ വി​വാ​ദ​ത്തി​ല്‍ പ​ഴി ഏ​റെ കേ​ട്ട സി​പി​എം നേ​തൃ​ത്വം ഒ​ടു​വി​ല്‍ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ മ​ന്ത്രി ​ജ​ലീ​ലി​നെ എ​കെ​ജി സെ​ന്‍റ​റി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്.

ആ​ദ്യ​മാ​യാ​ണ് പാ​ര്‍​ട്ടി ഇ​ക്കാ​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കും മേ​ലെ ‘ഒ​രു വി​ശ​ദീ​ക​ര​ണം’ തേ​ടു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ തു​ട​ര്‍ ചോ​ദ്യം​ ചെ​യ്യ​ലു​ണ്ടാ​യാ​ല്‍ ഇ​ട​തു​മു​ന്ന​ണി സ​ര്‍​ക്കാ​രി​ന് അ​ധി​കം നാ​ണ​ക്കേ​ടു​ണ്ടാ​ക്കാ​തെ രാ​ജിവെ​യ്ക്കാ​നു​ള്ള സ​മ്മ​ര്‍​ദം മ​ന്ത്രി​ക്കു മേ​ല്‍ ഇ​തോ​ടെ ശ​ക്ത​മാ​യി. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ​ടു​പോ​ലും അ​ധി​കം മ​ന​സു തു​റ​ക്കാ​ത്ത മ​ന്ത്രി വെള്ളിയാഴ്ച സ്വ​യം ന്യാ​യീ​ക​ര​ണ​ത്തി​നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കു മു​ന്നി​ല്‍ എ​ത്തി​യ​ത്. ഇ​ഡി​യും എ​ന്‍​ഐ​എ​യും ചോ​ദ്യം ചെ​യ്ത​ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാര്‍ട്ടി മന്ത്രിയോട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

സി​പി​ഐ​യു​ടെ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദം ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യി. കാ​നം രാ​ജേ​ന്ദ്ര​ന്‍ സ്വീ​ക​രി​ച്ച ശ​ക്ത​മാ​യ നി​ല​പാ​ടും സി​പി​ഐ​യെ ത​ണു​പ്പി​ക്കു​ക എ​ന്ന​തു​മാ​ണ് മ​ന്ത്രി ജ​ലീ​ലി​ല്‍​നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്.

മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​യു​ള്ള സ​മ​രം പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യി ത​ന്നെ തു​ട​രു​ന്ന​തും അ​ത് തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ നീ​ണ്ടേ​ക്കാ​മെ​ന്ന​തും പാ​ര്‍​ട്ടി​യെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്നു. മ​ന്ത്രി ജ​ലീ​ലി​നെ ക​സ്റ്റം​സ് ഉ​ട​ന്‍ ചോ​ദ്യ​ചെ​യ്യു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ള്‍. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു​ക​ഴി​ഞ്ഞ എ​ന്‍​ഐ​എ വീ​ണ്ടും മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യാ​നു​ള്ള സാ​ധ്യ​ത​യും മു​ന്നി​ലു​ണ്ട്.

സ​ര്‍​ക്കാ​രി​നെ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കാ​തെ സ്വ​യം ഒ​ഴി​ഞ്ഞു​പോ​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​കൊ​ടു​ക്കു​ക എ​ന്ന​നി​ല​പാ​ടി​ലേ​ക്കു സി​പി​എ​മ്മും മു​ന്ന​ണി​യും മാ​റി ക​ഴി​ഞ്ഞു എ​ന്നാ​ണ് രാ​ഷ്‌​ട്രീ​യ നീ​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി എ​ടു​ക്കു​ന്ന നി​ല​പാ​ട് ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും. ലൈ​ഫ് മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​നു സി​ബി​ഐ എ​ത്തി​യ​തോ​ടെ വെ​ട്ടി​ലാ​യ ഇ​ട​തു സ​ര്‍​ക്കാ​രി​നു മ​ന്ത്രി ജ​ലീ​ല്‍ വി​ഷ​യ​ത്തി​ലും വി​ശ​ദീ​ക​ര​ണം ന​ല്‍​കു​ക ഏ​റെ ബു​ദ്ധി​മു​ട്ടാ​കും.

പാ​ര്‍​ട്ടി​ക്കും മു​ന്ന​ണി​ക്കും സ​ര്‍​ക്കാ​രി​നും ക്ഷീ​ണ​മു​ണ്ടാ​ക്കാ​ത്ത രീ​തി​യി​ലു​ള്ള പ്ര​ശ്‌​ന​പ​രി​ഹാ​ര​മാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ തേ​ടു​ന്ന​ത്. സ​ര്‍​ക്കാ​രി​നും പാ​ര്‍​ട്ടി​ക്കും ദോ​ഷം വ​രു​ന്ന ഒ​ന്നും താ​ന്‍ ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് മ​ന്ത്രി. അ​തു​ത​ന്നെ​യാ​ണ് കോ​ടി​യേ​രി​യോ​ടും അ​ദ്ദേ​ഹം ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. നി​ല​പാ​ടു പ​ര​സ്യ​മാ​ക്കു​ന്നി​ല്ലെ​ങ്കെി​ലും മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നു ജ​ലീ​ല്‍ സ്വ​യം മാ​റി​നി​ല്‍​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന നി​ല​പാ​ടി​ലാ​ണ് സി​പി​എ​മ്മി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​വും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഫ്ലോറിഡയിൽ ടേക്ക് ഓഫിന് തയ്യാറായി റണ്‍വേയിലെക്ക് എത്തിയ വിമാനത്തില്‍ തീ പടര്‍ന്നു

0
ഫ്ലോറിഡ : ഫ്ലോറിഡ വിമാനത്താവളത്തില്‍ നിന്നും 284 യാത്രക്കാരുമായി ടേക്ക് ഓഫിന്...

ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

0
ഇരിങ്ങാലക്കുട : ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽനിന്ന്...

മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകന് വധഭീഷണി

0
മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിയുടെ മകൻ സീഷാൻ...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ ജീവനക്കാർക്കെതിരെ പോക്സോ കേസ്

0
കോയമ്പത്തൂര്‍ : സദ്ഗുരു ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷന് കുരുക്ക്....