ആര്‍എസ്എസ് ചായ്‌വുള്ളവർക്ക് നിര്‍ണായക ചുമതല ; പോലീസ് അസോസിയേഷനെതിരെ കോടിയേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പോലീസിൽ നിർണായക ചുമതലകൾ കൈയാളാൻ ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരുടെ ശ്രമം നടക്കുകയാണ്. പോലീസ് അസോസിയേഷൻ അംഗങ്ങൾക്ക് പേഴ്സണൽ സ്റ്റാഫിലേക്ക് പോകാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പോലീസിൽ 40% ആർ.എസ്.എസ് – യു.ഡി.എഫ് ചായ്‌വുള്ളവരാണെന്ന് പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വാദം ഉയർന്നിരുന്നു. ഇതിനുള്ള മറുപടി നൽകുകയായിരുന്നു കോടിയേരി. സ്റ്റേഷനിലെ റൈറ്റർ ഉൾപ്പെടെയുള്ള നിർണായക സ്ഥാനങ്ങൾ വഹിക്കുന്നത് ആർ.എസ്.എസ് ആണ്. പോലീസ് അസോസിയേഷൻ അംഗങ്ങൾക്ക് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് പോകാനും സ്പെഷ്യൽ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനുമാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിലിൽ സമ്മർദങ്ങൾക്ക് മുന്നിൽ എൽ.ഡി.എഫ് തളരില്ല. പദ്ധതിയുമായി മുന്നോട്ട് പോകും. ശാസ്ത്രസാഹിത്യ പരിഷത്ത് പാർട്ടിയുടെ പോഷക സംഘടനയല്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തിന് സംശയങ്ങൾ ഉണ്ടെങ്കിൽ അവരെയും കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. ആരും ആരെയും ചാരി നില്‍ക്കേണ്ട. ചുറ്റും വലയമുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വിഭാഗീയത പുലര്‍ത്തി അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നഷ്ടപ്പെടരുത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി പാര്‍ട്ടി നേതാവ് വരുന്നത് ആദ്യമല്ല. പി.കെ ചന്ദ്രാനന്ദന്‍റെ പേര് പരാമര്‍ശിച്ചായിരുന്നു കോടിയേരിയുടെ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...