തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നു. അടുത്ത ആഴ്ചയാണ് കോടിയേരിയും അമേരിക്കയിലെത്തുന്നതെന്നാണ് സൂചന. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷമായിരിക്കും മടക്കം. കുറഞ്ഞ കാലത്തേക്കുള്ള പരിപാടി ആയതിനാല്‍ സെക്രട്ടറിയുടെ ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടില്ല. പാര്‍ട്ടി സെന്ററായിരിക്കും ചുമതല നിര്‍വഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സക്കായി ഈ മാസം 23 നാണ് അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി മെയ് പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. യാത്രക്കായി കേന്ദ്രസര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്
RECENT NEWS
Advertisment