കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകം : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ തീരുമാനം വൈകിവന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മകന്റെ തെറ്റിന് അച്ഛന് ഉത്തരവാദിത്തമില്ലെന്ന പാര്‍ട്ടി വാദം പൊളിഞ്ഞു. മുഖ്യമന്ത്രിയാണ് ആദ്യം രാജിവെച്ച്‌ സ്ഥാനമൊഴിയേണ്ടിരുന്നത്. മുഖ്യമന്ത്രി അത് ചെയ്തില്ലെങ്കില്‍ വലിയ അപമാനം സഹിച്ച്‌ പുറത്തുപോകേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കേരളത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത സ്വര്‍ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും ഡോളര്‍ കൈമാറ്റവും ഉള്‍പ്പെടെയുള്ളത് നടന്നിരിക്കുന്നത്. ഗുരുതരമായ അധോലോക പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ആദ്യം മുഖ്യമന്ത്രിയായിരുന്നു രാജി വെക്കേണ്ടിയിരുന്നതെന്നും  ചെന്നിത്തല പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറി മുന്‍പും ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോയിരുന്നു. അന്നൊന്നും സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ പൊടുന്നനെ സ്ഥാനം രാജിവെക്കുന്നത് പാര്‍ട്ടിക്ക് അകത്തെ ഗുരുതരമായ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. ഇതുപോലൊരു പ്രതിസന്ധിയും അവസ്ഥയും പാര്‍ട്ടിക്ക് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറയുന്നു.

കോടിയേരി ഗതികെട്ടാണ് സ്ഥാനമൊഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അവധിയാണോ രാജിയാണോ എന്ന കാര്യം സിപിഎം കേരളത്തോട് തുറന്നു പറയണം. മകന്റെ ലഹരിമരുന്ന് കേസുമായി കോടിയേരിയും കുടുംബവും വളരെയധികം ബന്ധപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് രാജി ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....