തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ വീണ്ടും സിപിഎം. ഗവര്‍ണര്‍ മോദി ഭരണത്തിന്റെയും ബിജെപിയുടേയും ചട്ടുകമായി മാറിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്നത്. മന്ത്രിസഭയുടെ ഉപദേശമനുസിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. സിപിഎം മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനം.
കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രീയ വര്‍ഗീസിന്റെ നിയമനം ഗവര്‍ണര്‍ മരവിപ്പിച്ചിരുന്നു. ഇത് മറികടക്കാന്‍ ഗവര്‍ണറുടെ അധികാരം ലഘൂകരിക്കുന്നതിനുള്ള ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു എന്നാല്‍ ഗവര്‍മര്‍ ഒപ്പിട്ടാലെ ബില്ല് നിയമം ആകുകയുള്ളു എന്നാണ് മുഹമ്മദ് ആരിഫ് ഖാന്‍ പ്രതികരിച്ചത്.