തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാര്‍ മോശമായാല്‍ കെട്ട മുട്ട പോലെയായിരിക്കുമെന്ന് മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി വിട്ട സി പി എം, സിപിഐ നേതാക്കള്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും പുറത്തും അവസരവാദികളുണ്ടാവും. ഈ വഞ്ചകന്മാര്‍ ഈ നിലപാട് സ്വീകരിക്കുന്നതോടെ കമ്മ്യൂണിസ്റ്റുകാര്‍ അല്ലാതായി കഴിഞ്ഞു. കമ്മ്യൂണിസ്റ്റുകാരന്‍ മോശമായി കഴിഞ്ഞാല്‍ കെട്ട മുട്ട പോലെ വളരെ മോശമായിരിക്കും.’കോടിയേരി പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം മൂന്നക്കം ആക്കാനാണ് എല്‍ ഡി എഫ് ശ്രമിക്കുന്നതെന്നും, തങ്ങള്‍ക്ക് ഇപ്പോള്‍ 95 സീറ്റുണ്ടെന്നും അദ്ദേഹം പറഞ്ഞു.