സുരേന്ദ്രന്റെ പ്രചാരണ പരിപാടിക്കായി മോദി എത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ട ജില്ലയില്‍ എത്തിയേക്കും. ഏപ്രില്‍ രണ്ടിന് വൈകീട്ട് നാലിന് പ്രധാനമന്ത്രി ജില്ലയില്‍ എന്‍.ഡി.എ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് ലഭ്യമായ വിവരം. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലെ പ്രമാടത്തായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനമെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്ക് കിട്ടിയ വിവരം. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ.

കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നി നിയോജക മണ്ഡലവും, ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി കെ.പത്മകുമാര്‍ മത്സരിക്കുന്ന റാന്നി നിയോജകമണ്ഡലവും എന്‍.ഡി.എയ്ക്ക് ഏറെ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ്. യു.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ കോന്നിയില്‍ ബി.ജെ.പിക്ക് അനുകൂലമാകുമ്പോള്‍, റാന്നിയില്‍ ഇരു മുന്നണികളിലെയും സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ പുകയുകയാണ്. ഇവിടെ എന്‍.ഡി.എ പ്രചാരണത്തില്‍ വളരെ മുന്‍പിലാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...