ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്​ട്രപതി ആക്കാമെന്നായിരുന്നു ഓഫര്‍ : പി.​ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ്​ വിട്ടുവന്നാല്‍ ഉപരാഷ്​ട്രപതി സ്​ഥാനം വരെ നല്‍കാ​മെന്ന്​ ബി.ജെ.പി വാഗ്​ദാനം ചെയ്​തതായി മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ്​ പി.​ജെ. കുര്യന്‍. എന്നാല്‍, ഓഫര്‍ നിരസിച്ചതായും ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ല എന്നതാണ്​ എന്‍റെ നിലപാടെന്ന്​ മോദിയോട്​ പറഞ്ഞുവെന്നും കുര്യന്‍ വ്യക്​തമാക്കി.

”മോദിയുമായി വ​ള​രെ അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്​ ഞാന്‍. പ്രധാനമന്ത്രിയായ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്നെ ബി.ജെ.പിയിലേക്ക്​ ക്ഷണിക്കാന്‍ പാര്‍ല​മെന്‍ററി കാര്യ മന്ത്രിയായ മുഖ്​താര്‍ അബ്ബാസ്​ നഖ്​വിയെ രണ്ടുതവണ എന്‍റെ അടുത്ത്​ അയച്ചിരുന്നു. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഉപരാഷ്​ട്രപതി ആക്കാമെന്നായിരുന്നു ഓഫര്‍. എന്നാല്‍, ഞാന്‍ പോയില്ല. പിന്നീട്​ മോദിയെ കണ്ടപ്പോള്‍ എന്‍റെ പേര്​ അത്തരത്തില്‍ പരിഗണിച്ചതിന്​ അദ്ദേഹത്തോട്​ നന്ദി പറഞ്ഞു. ഞാന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരു​മെന്ന്​ അദ്ദേഹത്തോട്​ പറഞ്ഞു. അത്രയും വലിയ ഓഫര്‍ ലഭിച്ചിട്ട്​​ പോകാത്ത ഞാന്‍ ഇപ്പോള്‍ പോകുമോ? പോകില്ല” – കുര്യന്‍ പറഞ്ഞു.

മാണി ഗ്രൂപ്പ്​ ഇടതുപക്ഷത്തേക്ക്​ പോയത്​ ഇടതിന്​​ നേട്ടമാകില്ല. മധ്യ തിരുവിതാംകൂറില്‍ പൊതുവെ ഇടതുവിരുദ്ധ രാഷ്​ട്രീയമാണ്​. പാല സീറ്റില്‍ വരെ ജോസ്​ കെ. മാണിക്ക്​ ബുദ്ധിമുട്ടായിരിക്കും. എന്‍.എസ്​.എസ്​ യു.ഡി.എഫിന്​ അനുകൂലമാണ്​. ശബരിമല വിഷയത്തില്‍ യു.ഡി.എഫാണ്​ വിശാസികളോട്​ ഒപ്പം നില്‍ക്കുകയും സമാധാനം കാത്തുസൂക്ഷിക്കുകയും ചെയ്​തത്​. ബി.ജെ.പി വിശ്വാസികളോട്​ ഒപ്പം നിന്നെങ്കിലും ശബരിമലയില്‍ എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കി.

സീതാറാം യെച്ചൂരിയാണ്​ ശബരിമല വിഷയം വീണ്ടും ചൂടുപിടിപ്പിച്ചത്​. കടകം പള്ളിയുടെ ​ഖേദപ്രകടനം എന്തിനെന്നറിയില്ല എന്നാണ്​ അദ്ദേഹവും പിണറായിയും പറഞ്ഞത്​. ഇലക്​ഷനില്‍ അപകടകരമാകും എന്നതിനാല്‍ ഇക്കാര്യത്തില്‍ മാര്‍ക്​സിസ്റ്റുകാരന്‍റെ നിലപാട്​ തുറന്നുപറയാന്‍ പിണറായിക്ക്​ കഴിയുന്നില്ല.

രാജ്യസഭ സീറ്റ്​ വാങ്ങിയ ജോസ്​ കെ. മാണി പാര്‍ട്ടിയെ വഞ്ചിച്ചാണ്​ പോയത്​. ആ സീറ്റ്​ എനിക്ക്​ കിട്ടിയാല്‍ ഡെപ്യൂട്ടി ചെയര്‍മാനാകേണ്ടിയിരുന്ന വാല്യുബ്​ള്‍ ആയ സീറ്റാണ്​ ജോസിന്​ ​കൊടുത്തത്​. എന്നിട്ടാണ്​ ഒരു ജില്ലാ പഞ്ചായത്ത്​ പ്രസിഡന്‍റ്​ സ്​ഥാനത്തിന്‍റെ പേരില്‍ ഇടതുപാളയത്തിലേക്ക്​ പോയത്​ -കുര്യന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...