തൃശ്ശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകനിലേക്കും. കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല വട്ടം ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും തെരഞ്ഞെടുപ്പ് കാലത്ത് കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം സുരേന്ദ്രന്റെ മകന്റെയും മൊഴിയെടുക്കും.
ധര്‍മ്മരാജനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും ഇന്നലെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ധര്‍മരാജനെ അറിയാമെന്നും ചില പ്രചാരണ സാമഗ്രഹികള്‍ ധര്‍മ്മജനെ ഏല്‍പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണില്‍ വിളിച്ചിരുന്നുവെന്നുമാണ് സെക്രട്ടറിയും ഡ്രൈവറും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.