പത്തനംതിട്ട : കൊടുമണ്ണിലെ പത്താംക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് പത്തനംതിട്ട ജുവനൈല്‍ കോടതി ജഡ്ജി രശ്മി ബി. ചിറ്റൂര്‍ ജാമ്യം അനുവദിച്ചു. ഒന്നും രണ്ടും പ്രതികള്‍ക്കു വേണ്ടി അഡ്വ. പ്രശാന്ത് വി. കുറുപ്പ്, അഡ്വ. ബി. അരുണ്‍ ദാസ് എന്നിവര്‍ ഹാജരായി.
പ്രതികളെ ചോദ്യം ചെയ്യാനും തെളിവെടുക്കാനുമായി രണ്ടുദിവസമെങ്കിലും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആദ്യം ജുവനൈല്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അതും തള്ളിപ്പോയി. ഇതേത്തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകര്‍ കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കുകയും വിശദമായി വാദം കേട്ട ജുവനൈല്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.