പത്തനംതിട്ട: കൊടുമണ്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൊടുമണ്‍ എസേ്റ്ററ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് സമീപമുള്ള ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ കാറ്റിലും മഴയിലും തകര്‍ന്നുവീണിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാതെ ബി.എസ്.എന്‍.എല്‍ അധികൃതര്‍.
2021 മേയ് ആറിനുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് ടവര്‍ നിലം പൊത്തിയത്. അധികൃതര്‍ എത്തി ടവറിന്റെ ഭാഗങ്ങള്‍ അഴിച്ചുവച്ചതല്ലാതെ ഇതുവരേയും പുനസ്ഥാപിച്ചിട്ടില്ല. ടവര്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതാണ് ടവര്‍ നിലംപൊത്തുാന്‍ കാരണം എന്ന ആരോപണമുണ്ട്. ഒന്നര മാസക്കാലമായി പ്രസ്തുത ടവറിന്റെ പ്രവര്‍ത്തനം നിലച്ചതു മുതല്‍ എസേ്റ്ററ്റിലെ അടക്കമുള്ള സമീപ പ്രദേശങ്ങളില്‍ മൊബൈല്‍ കവറേജിന്റെ കിട്ടാതെ പഠനത്തിനായി കുട്ടികള്‍ അടക്കം ബുദ്ധിമുട്ടുകയാണ്.
പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് സമീപമുള്ള ബി.എസ്.എന്‍.എല്‍ ടവറിന്റെ പ്രവര്‍ത്തനം ഇല്ലാത്തതുമൂലം ഈ പ്രദേശങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കേണ്ട എസേ്റ്ററ്റിലെ ലേബര്‍ലൈന്‍സുകളില്‍ താമസക്കാരായ തൊഴിലാളികളുടെ കുട്ടികള്‍ അടക്കമുള്ളവര്‍ വളരെ അധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. അടിയന്തിരമായും ബി.എസ്.എന്‍.എല്‍ ടവര്‍ പുനസ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.