മൊബൈല്‍ ടവര്‍ കാറ്റിലും മഴയിലും തകര്‍ന്നുവീണിട്ട് മാസങ്ങള്‍ ; വിദ്യാര്‍ത്ഥികള്‍ പരിധിക്കു പുറത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊടുമണ്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൊടുമണ്‍ എസേ്റ്ററ്റ് ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് സമീപമുള്ള ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ കാറ്റിലും മഴയിലും തകര്‍ന്നുവീണിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാതെ ബി.എസ്.എന്‍.എല്‍ അധികൃതര്‍.

2021 മേയ് ആറിനുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് ടവര്‍ നിലം പൊത്തിയത്. അധികൃതര്‍ എത്തി ടവറിന്റെ ഭാഗങ്ങള്‍ അഴിച്ചുവച്ചതല്ലാതെ ഇതുവരേയും പുനസ്ഥാപിച്ചിട്ടില്ല. ടവര്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതാണ് ടവര്‍ നിലംപൊത്തുാന്‍ കാരണം എന്ന ആരോപണമുണ്ട്. ഒന്നര മാസക്കാലമായി പ്രസ്തുത ടവറിന്റെ പ്രവര്‍ത്തനം നിലച്ചതു മുതല്‍ എസേ്റ്ററ്റിലെ അടക്കമുള്ള സമീപ പ്രദേശങ്ങളില്‍ മൊബൈല്‍ കവറേജിന്റെ കിട്ടാതെ പഠനത്തിനായി കുട്ടികള്‍ അടക്കം ബുദ്ധിമുട്ടുകയാണ്.

പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് സമീപമുള്ള ബി.എസ്.എന്‍.എല്‍ ടവറിന്റെ പ്രവര്‍ത്തനം ഇല്ലാത്തതുമൂലം ഈ പ്രദേശങ്ങളിലെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കേണ്ട എസേ്റ്ററ്റിലെ ലേബര്‍ലൈന്‍സുകളില്‍ താമസക്കാരായ തൊഴിലാളികളുടെ കുട്ടികള്‍ അടക്കമുള്ളവര്‍ വളരെ അധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. അടിയന്തിരമായും ബി.എസ്.എന്‍.എല്‍ ടവര്‍ പുനസ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...