കൊടുമണ്‍ : കിഫ്ബി പദ്ധതിയിലൂടെ അന്താരാഷ്ട്ര നിലവാരത്തില്‍ പൂര്‍ത്തിയാകുകയാണ് കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം. അഞ്ചര ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ ഗ്രൗണ്ട്, ബാസ്‌ക്കറ്റ്ബോള്‍, വോളിബോള്‍ തുടങ്ങിയ കോര്‍ട്ടുകള്‍, 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം, ടോയ് ലെറ്റുകള്‍, ചുറ്റുമതില്‍, ഫ്ളഡ് ലൈറ്റ് സംവിധാനം, മഴപെയ്താല്‍ വെള്ളം വാര്‍ന്നു പോകാനുള്ള സംവിധാനം, ജിം, ഗാലറി തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 15 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 95% ശതമാനവും പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയം യഥാര്‍ഥ്യത്തിലേക്ക്
RECENT NEWS
Advertisment