വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ച കേസ് : പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂർ: വിവാഹാഭ്യർഥന നിരസിച്ച വീട്ടമ്മയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ച കേസിലെ പ്രതിയെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ശങ്കുബസാർ പറമ്പിൽ സുരേഷാണ് (47) പിടിയിലായത്. ഇക്കഴിഞ്ഞ 17നാണ് കേസിനാസ്പദമായ സംഭവം. എടവിലങ്ങ് കാര പഞ്ചായത്ത് കുളം സ്വദേശിയായ 44 കാരിയാണ് ആക്രമിക്കപ്പെട്ടത്. കാര പഞ്ചായത്ത് കുളത്തിന് സമീപം വെച്ച് വീട്ടമ്മയുടെ മുഖത്തേക്ക് ഇയാൾ തിന്നർ ഒഴിക്കുകയായിരുന്നു.

സുരേഷുമായി സൗഹൃദത്തിലായിരുന്ന വീട്ടമ്മ വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിറകിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന സുരേഷിനെ മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച അന്വേഷണത്തിനൊടുവിൽ കൊടകര മറ്റത്തൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ.ശങ്കര‍െൻറ നിർദേശപ്രകാരം സി.ഐ ബ്രിജുകുമാർ, എസ്.ഐ കെ.എസ് സൂരജ്, സി.പി.ഒ മാരായ ഉണ്ണികൃഷ്ണൻ, ചഞ്ചൽ, അനസ്, അജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...

കനത്ത മഴ : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
എറണാകുളം : എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ...

​’മരണം മുന്നിൽ കണ്ട നിമിഷങ്ങൾ’, ​’സഹോദരി തെറിച്ചുപോയി, മുഖത്ത് ചോര കണ്ടു’; ആകാശച്ചുഴിയിൽപ്പെട്ട വിമാനത്തിലെ...

0
ന്യൂഡൽഹി: "സഹോദരി സീറ്റിൽനിന്ന് തെറിച്ചുപോകുന്നത് ഞാൻ കണ്ടു, അമ്മയുടെ തല ഇടിച്ചു....