കോലിക്ക് ഒന്നിനോടും ആർത്തിയില്ല ; ‌വിവാദങ്ങൾ മാനസിക ബുദ്ധിമുട്ടുണ്ടാക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ക്യാപ്റ്റൻസി വിവാദത്തിൽ വിരാട് കോലിക്കു പിന്തുണയുമായി ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ. ഒന്നിനോടും അമിതമായ ആർത്തി വെച്ചുപുലർത്തുന്ന ആളല്ല കോലിയെന്ന് അഭിപ്രായപ്പെട്ട ശർമ, കോലി ഫീൽഡിൽ 100 ശതമാനം ആത്മസമർപ്പണം നടത്തുമെന്നും പറഞ്ഞു. വിവാദങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോലിയുടെ മനസ്സിന്റെ അടിത്തട്ടിലുണ്ടാകും. പക്ഷേ ഗ്രൗണ്ടിൽ ഇറങ്ങിയാൽപ്പിന്നെ ഇക്കാര്യങ്ങളൊന്നും കോലിയിൽ സ്വാധീനം ചെലുത്തുമെന്നു കരുതുന്നില്ല. ഒന്നിനോടും അമിതമായ ആർത്തിയുള്ള ആളല്ല കോലി. ഫീൽഡിൽ കോലി 100 ശതമാനവും ആത്മസമർപണം നടത്തും എന്ന് എനിക്ക് ഉറപ്പാണ്.

ഇത്തരത്തിലുള്ള വിവാദങ്ങൾ ഏതൊരു താരത്തിനും മാനസിക ബുദ്ധിമുട്ടുണ്ടാക്കും എന്നതു തീർച്ഛയാണ്. പക്ഷേ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ബിസിസിഐ ഇടപെടുമെന്നാണു ഞാൻ കരുതുന്നത് – അദ്ദേഹത്തിന്റെ വാക്കുകൾ. ഈ മാസം 26നു സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ‌ പര്യടനത്തിനു തുടക്കമാകുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...