ആറന്മുള : ഒരു വര്‍ഷത്തിനുള്ളില്‍ കോലക്കുഴി പാലത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോലക്കുഴി പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. 1.38 കോടി രൂപയാണ് പുന്നയ്ക്കാടിനേയും കുറുന്താറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കോലക്കുഴി പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിര്‍മ്മാണത്തിനായി അനുവദിച്ചിരിക്കുന്നത്. ഒരു നാടിന്റെ വികസനമെന്ന് പറയുന്നത് അടിസ്ഥാന സൗകര്യമായ റോഡ് വികസനമാണ്. അടൂര്‍ മുതല്‍ അമ്പലക്കടവ് വരെയും അമ്പലക്കടവ് മുതല്‍ തെക്കേമല വരെയുമുള്ള റോഡ് പണി നടന്നു കൊണ്ടിരിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സാലി തോമസ്, വത്സമ്മ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജിജി ജോസഫ്, വാര്‍ഡ് മെമ്പര്‍മാരായ കുഞ്ഞമ്മ തങ്കന്‍, ഉഷാകുമാരി, രാഗിണി വിശ്വനാഥന്‍, ശാലിനി അനില്‍കുമാര്‍, ബെന്നി കുഴിക്കാല, മനോജ് മാധവശേരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗീതാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ മത്തായി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.എസ്. സുചിത്ര, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കിരണ്‍ എബ്രഹാം തോമസ് എന്നിവര്‍ പങ്കെടുത്തു
കോലക്കുഴി പാലം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും : വീണാ ജോര്‍ജ് എംഎല്‍എ
RECENT NEWS
Advertisment