കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ 75 വയസ്സുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് അതിക്രൂരമായി പീഡിപ്പിച്ചതായി പരാതി. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറിയിട്ടുണ്ട്. സ്വകാര്യ ഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച് മാരകമായി മുറിപ്പെടുത്തിയിട്ടുമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
വന്‍കുടലിന് പരിക്കേറ്റ വയോധികയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. കൂടുതല്‍ വിവരങ്ങള്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്താലേ പുറത്തുവരികയുള്ളൂവെന്ന് പുത്തന്‍കുരിശ് പോലീസ് അറിയിച്ചു.