തെളിവെടുപ്പിനിടെ പ്രതി മരിച്ച സംഭവം ; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ചിറ്റാറില്‍ തെളിവെടുപ്പിനിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തേക്കും. ഇക്കാര്യത്തില്‍ നിയമോപദേശം ലഭിച്ച ശേഷം പോലീസ് അന്തിമ തീരുമാനമെടുക്കും. കേസില്‍ കൂടുതൽ പേരെ ഇന്ന് ചോദ്യം ചെയ്യും. വനം വകുപ്പ് ജീവനക്കാരുടെ ഫോൺ വിളി വിവരങ്ങൾ പോലീസ് ശേഖരിച്ചു. സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ രാജേഷ്, സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വനത്തിൽ അനധികൃതമായി പ്രവേശിക്കുക. മൃഗവേട്ട എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അന്വേഷണവും തെളിവെടുപ്പും ക്യാമറ മെമ്മറി കാർഡ് നഷ്ടമായ വിഷയത്തിലായിരുന്നു. ഇത് ഒരു ഘട്ടത്തിലും വനം വകുപ്പ് അന്വേഷണ പരിധിയിൽ വരുന്ന വിഷയമല്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ‌‌മെമ്മറി കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടിരുന്നത്. എന്നാൽ ഇവിടെ അതുണ്ടായില്ല. അധികാര പരിധിക്ക് പുറത്ത് വനം വകുപ്പ് കടന്നതും പോലീസ് അന്വേഷണത്തിൽ കുരുക്കാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...