ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.84 കോടി കടന്നു ; രോഗബാധിതരായി 6,97,189 പേരാണ് മരണപ്പെട്ടത്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.84 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,861 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,84,43,484 ആയി. ഇതുവരെ രോഗബാധിതരായി 6,97,189 പേരാണ് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 4,372 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ പ്രതിദിന രോഗബാധിതരുടെയും മരണപ്പെട്ടവരുടെയും എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്.

ലോകത്ത് രോഗം കണ്ടെത്തി ഇതുവരെ 1,16,72,917 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടുവെന്നാണ് കണക്കുകള്‍. 60,70,378 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുന്നു. ഇതില്‍ 64,677 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, പെറു, ചിലി, സ്‌പെയിന്‍, കൊളംബിയ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗബാധിതര്‍ കൂടുതലായുള്ളത്. അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 48,622 പേര്‍ക്ക് രോഗം ബാധിച്ചു. 568 മരണവുമുണ്ടായി. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 48,62,174 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ 1,58,929 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആകെ 24,46,798 പേര്‍ സുഖംപ്രാപിച്ചു. 22,56,447 പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 18,725 പേര്‍ ഗുരുതരാവസ്ഥയിലാണ്.

ബ്രസീലില്‍ ആകെ 27,51,665 രോഗികളാണുള്ളത്. 94,702 പേര്‍ മരണപ്പെട്ടു. 19,12,319 പേര്‍ രോഗമുക്തരായപ്പോള്‍ 7,44,644 പേര്‍ ഇപ്പോഴും ചികില്‍സയില്‍ തുടരുകയാണ്. ഇതില്‍ 8,318 പേരുടെ നിലയാണ് ഗുരുതരമായിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍: രാജ്യം, രോഗബാധിതരുടെ എണ്ണം, ബ്രാക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: ഇന്ത്യ- 18,55,331 (38,971), റഷ്യ- 8,56,264 (14,207), ദക്ഷിണാഫ്രിക്ക- 5,16,862 (8,539), മെക്‌സിക്കോ- 4,43,813 (48,012), പെറു- 4,33,100 (19,811), ചിലി- 3,61,493 (9,707), സ്‌പെയിന്‍- 3,44,134 (28,472), കൊളംബിയ- 3,27,850 (11,017).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...