കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ് സ്ഥിരീകരിച്ചു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും കോവിഡ് പോസറ്റീവായത്. സിദ്ധരാമയ്യയെ മണിപ്പാല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യെദ്യൂരപ്പയും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. താന്‍ കോവിഡ് ബാധിതനാണെന്ന കാര്യം സിദ്ധരാമയ്യ ട്വിറ്ററിലൂടെയാണ് അറിയിച്ചത്‌. കോവിഡ് സ്ഥിരീകരിച്ചതോടെ മുന്‍ കരുതലെന്നോണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും സ്വയം ക്വാറന്റീനില്‍ പോകണമെന്നും സിദ്ധരാമയ്യ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 98 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 2,594 ആയി. 4752 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,39,571 ആണ് സംസ്ഥാനത്തെ ആകെ രോഗബാധിതര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...